കോയമ്പത്തൂർ: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ. പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആർഎസ്എസ് പാലക്കാട് നഗരസംഘ ചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു വരികയായിരുന്നു. 1973 ൽ ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
2020 മാർച്ചിൽ വിരമിച്ച ശേഷം, വാൽചന്ദ്നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമായിരുന്നു അദ്ദേഹം. ഇന്നൊവേഷൻ ആൻഡ് ഇൻഡസ്ട്രി അക്കാദമി സഹകരണത്തിന്റെ ശക്തമായ വക്താവായ അദ്ദേഹം, രാജ്യത്തിന്റെ ‘ആത്മനിർഭർ ഭാരത്’ അഭിയാനിൽ പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു. ദേശീയ അന്തർദേശീയ ഫോറങ്ങളിൽ ധാരാളം അവാർഡുകൾ നേടിയിട്ടുള്ള ജി.കെ പിള്ള ദേശീയ തലത്തിലുള്ള ഹോക്കി കളിക്കാരനുമാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.