തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.

ഇതുവരെ സൃഷ്ടിക്കപ്പെട്ട മനുഷ്യ കലകളിൽ ഏറ്റവും ജനകീയമാണ് സിനിമകളെന്നു മുഖ്യമന്ത്രി പറഞ്ഞു. നിരവധി അധ്യായങ്ങളുള്ള പുസ്തകങ്ങളിലെ ഉള്ളടക്കം വരെ ഒന്നോ രണ്ടോ മണിക്കൂറിൽ പ്രേക്ഷക മനസ്സിൽ ഊട്ടിയുറപ്പിക്കാൻ സിനിമയ്ക്കു കഴിയും. സങ്കീർണവും ബൃഹത്തുമായ ആശയങ്ങളെ വളരെ എളുപ്പത്തിൽ മനുഷ്യമനസ്സിലേക്കു പകരാൻ സിനിമയ്ക്കാകും. ആ നിലയ്ക്ക് സാമൂഹിക പുരോഗതിക്ക് ഉപയോഗപ്പെടുത്താവുന്ന സവിശേഷ മാധ്യമമാണ് സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ കാലുകൾ നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.