വിതുര: 500 രൂപയുടെ കള്ളനോട്ടുകളുമായി നാല് പേരെ പോലീസ് പിടികൂടി. 40,500 രൂപ വരുന്ന 500 രൂപയുടെ 81 കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തത്. സനു, തങ്കയ്യൻ, രമേശൻ, കുട്ടപ്പൻ എന്നിവരാണ് പിടിയിലായത്. ഇവരെല്ലാവരും തൊഴിലാളികളാണ്. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുത്തുവാണ് തങ്ങൾക്ക് ഈ നോട്ടുകൾ നൽകിയതെന്നാണ് ഇവർ പോലീസിൽ മൊഴി നൽകിയത്. നെടുമങ്ങാട് തണ്ണിമത്തൻ കട നടത്തുന്നയാളാണ് മധു

വ്യാഴാഴ്ച രാത്രി വിതുരയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങാനെത്തിയപ്പോൾ സനു നൽകിയ നാല് 500 രൂപ നോട്ടുകൾ കള്ളനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞ ഔട്ട്ലെറ്റിലെ ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സനുവിനെ കസ്റ്റഡിയെലെടുത്ത് ചോദ്യം ചെയ്തപ്പഴാണ് വിഷയത്തിൽ പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
സനുവിന് നോട്ടുകൾ ലഭിച്ചത് തങ്കയ്യനിൽ നിന്നാണെന്ന് മനസിലാക്കിയ പോലീസ് ഇയാളുടെ സുഹൃത്തായ രമേശന്റെ വീട്ടിലും പരിശോധന നടത്തി. ഇവിടെ നിന്നും 77 500 രൂപ നോട്ടുകൾ കൂടി കണ്ടെടുക്കുകയായിരുന്നു. പിടിയിലായ നാല് പേരെയും പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കള്ളനോട്ട് ലഭിച്ചത് തമിഴ്‍നാട് സ്വദേശിയിൽ നിന്നുമായതിനാൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.