Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വീണ്ടും കൊലപാതകം; പ്രതിക്കായി തെരച്ചിൽ ഊർജിതം

തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ ഹോട്ടൽ‌ ജീവനക്കാരനെ വെട്ടിക്കൊന്നു. തമ്പാനൂര്‍ ഓവർ ബ്രിഡ്ജിൽ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. നാഗർകോവിൽ സ്വദേശിയാണ്. കോവിഡിന് ശേഷം കഴിഞ്ഞ 9മാസമായി ഇവിടെ ജോലിചെയ്യുന്നയാളാണ്. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.


ഇന്ന് രാവിലെ 8. 30 ഓടെയായിരുന്നു സംഭവം.ബൈക്കിലെത്തിയ ആളാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ വ്യക്തമാണ്. വെട്ടുകത്തിയും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തുടർന്ന് കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പനെ തുടരെ തുടരെ വെട്ടുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.

 
  


    
    

    




Post a Comment

0 Comments