കരിപ്പൂര്:പടവള്ളികോണം സ്വദേശിയായ ശ്യാംലാൽ-അമിത ദമ്പതികളുടെ ആറു മാസം പ്രായമായ മകൾ റിതികക്ക് ബാധിച്ച ജനിതക രോഗത്തെ തുടർന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കോഴിക്കോട് സ്വദേശിയും അഭിഭാഷകനും ചാരിറ്റി പ്രവർത്തകനുമായ അഡ്വ. ഷമീർ കുന്നമംഗലത്തിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ചികിത്സാ ഫണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും ചേർന്ന് കൈമാറി. റിതികയുടെ ചികിൽസാ ഫണ്ടിലേക്ക് വന്ന 97 ലക്ഷത്തി അമ്പതിനായിരം രൂപയിൽ 60ലക്ഷം രൂപ റിതികയുടെ ചികിത്സക്കായും, അധികം വന്ന 37 ലക്ഷത്തി അമ്പതിനായിരം രൂപ 65ഓളം അർഹരായ രോഗികളുടെ ചികിൽസക്കായി വിതരണം ചെയ്തു.

അഡ്വക്കേറ്റ് അടൂർ പ്രകാശ് എംപി, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സിഎസ് ശ്രീജ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ബിജെപി സംസ്ഥാന കമ്മറ്റി ട്രഷറർ ജെ ആർ പത്മകുമാർ, അഡ്വ. ബിആർഎം ഷഫീർ, ആനാട് ജയൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ അഡ്വ തേക്കട അനിൽകുമാർ, നെട്ടിറച്ചിറ ജയൻ, കല്ലയം സുകു, അഡ്വ. ബാജി, ടി. അർജുനൻ, സിപിഎം നേതാക്കളായ ഹരികേശൻ നായർ, സതീശൻ ഉളിയൂർ, റഹീം, സിപിഐ നേതാക്കളായ മഹേന്ദ്രൻ ആചാരി, സന്തോഷ് കുമാർ, ബിജെപി നേതാക്കളായ പൂവത്തൂർ ജയൻ തുടങ്ങി നേതാക്കളും വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഈ മഹനീയ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി റിതിക ചികിത്സ സഹായ ഫണ്ട് ജനകീയകമ്മിറ്റി ഭാരവാഹികളായ കരുപ്പൂര് ഷിബു, ഗീതാകുമാരി, ആലപ്പുറം പ്രശാന്ത്, ശ്രീകാന്ത്, മണികണ്ഠൻ നായർ എന്നിവർ അറിയിച്ചു.

സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.