Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പോലീസിന് നേരെ വീണ്ടും ആക്രമണം; ഫോർട്ട് സിഐയ്ക്ക് പരിക്ക്

ആറ്റുകാൽ: ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിൽ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ ഫോർട്ട് സിഐ കെ രാകേഷിന് തലയ്ക്ക് പരിക്കേറ്റു. സിഐയേയും പരിക്കേറ്റ മറ്റ് രണ്ടു പോലീസുകാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവം നടന്നത് ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു. മദ്യപിച്ച് സംഘർഷമുണ്ടാക്കിയവരെ നിയന്ത്രിക്കാനാണ് സിഐയും മൂന്നു പോലീസുകാരും എത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ മദ്യപിച്ച് പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു.


ഇവരെ പിടിച്ചുമാറ്റുന്നതിനിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. സി ഐ രാജേഷിനെ പിന്നിൽ നിന്ന് എത്തിയ കുറച്ചുപേർ ചേർന്ന് കമ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. മറ്റ് രണ്ടു പോലീസുകാർക്കും പരിക്കേറ്റിരുന്നു. ഇവർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പ്രതികള്‍ക്ക് വേണ്ടി ഊർജ്ജിതമായി അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞ ദിവസം നെടുമങ്ങാട് കല്ലിംഗലിലെ കടയിൽ മാസ്ക്ക് വാങ്ങാനെന്ന വ്യാജേന എത്തിയയാൾ മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടാനെത്തിയ നെടുമങ്ങാട് എസ്ഐയെ കത്തി വീശി കൈക്ക് പരിക്കേൽപിച്ചിരുന്നു. 


 
  


    
    

    




Post a Comment

0 Comments