Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സുമതി വളവിലാണ് സമീപം അസ്ഥികൂടം കണ്ടെത്തിയ സംഭവം; രണ്ടുപേരെ പോലീസ് സംശയിക്കുന്നു

പാലോട്: സുമതി വളവിനു സമീപം കണ്ടെത്തിയ അസ്ഥികൂടം വലിയമല സ്വദേശിയുടെയോ പാലോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളുടേതോ ആകാമെന്നും പോലീസ് സംശയിക്കുന്നു. അസ്ഥികൂടം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഭരതന്നൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തെരഞ്ഞ് കാട്ടിനുള്ളിലെത്തിയ പോലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്.


സംഭവസ്ഥലത്തിനടുത്ത് വിശദമായ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. ഇത് കൂടുതൽ പരിശോധനകളിലൂടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. ഡിഎൻഎ പരിശോധനഫലം ലഭിക്കുന്നതോടെ അസ്ഥികൂടം സംബന്ധിച്ച ദുരൂഹത നീക്കാനാകുമെന്ന് പൊലീസ് കരുതുന്നു.




 
  


    
    

    




Post a Comment

0 Comments