വാമനപുരം ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന യുവതിയെ എതിർദിശയിൽ നിന്നും ബൈക്കിൽ വരികയായിരുന്ന പ്രതി വിഷ്ണു കാണുകയും തുടർന്ന് വാഹനം തിരിച്ച് യുവതിയുടെ പുറകെ കുറച്ചുദൂരം സഞ്ചരിക്കുകയും ഇടതുവശത്തുകൂടി യുവതിയുടെ സമീപത്ത് എത്തുകയും ലൈംഗികാസക്തിയോടെ യുവതിയുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി വെട്ടിച്ച് വാഹനം മാറ്റിയെങ്കിലും വീണ്ടും പിന്തുടർന്നു യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. അതേസമയം യുവതി സ്കൂട്ടിയുമായി നിലത്തുവീണു. വീഴ്ചയുടെ ആഘാതത്താൽ കൈയ്ക്കും കാലിനും തലയ്ക്കും യുവതിക്ക് പരിക്കേറ്റു.
പ്രതി വിഷ്ണു അവിടെനിന്നും കടന്നുകളഞ്ഞു യാതൊരുവിധത്തിലുള്ള തെളിവുകളും നൽകാത്ത രീതിയിൽ ആയിരുന്നു വിഷ്ണുവിന്റെ വസ്ത്രധാരണരീതി ഫുൾ കവർ ചെയ്ത ഹെൽമറ്റും ധരിച്ചിരുന്നു. തുടർന്ന് യുവതിയുടെ ബന്ധുക്കൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.