Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കച്ചവടക്കാരനെ ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് പോലീസിന്റെ ക്രൂരമർദ്ദനം

കച്ചവടക്കാരനെ ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് പോലീസിന്റെ ക്രൂരമർദ്ദനം
കഴക്കൂട്ടം: കഴക്കൂട്ടം ജംഗ്ഷനിൽ വിദ്യാർത്ഥിനികളുടെ വീഡിയോ ദൃശ്യം പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് പോലീസിന്റെ ക്രൂരമർദ്ദനം. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം അരങ്ങേറിയത്. കച്ചവടക്കാരനെ ചോദ്യം ചെയ്ത എഐ എസ് എഫ് നെടുമങ്ങാട് ലോക്കൽ കമ്മിറ്റി അംഗം അഭിഷേകിനാണ് പോലീസ് മർദ്ധ നമേറ്റത്.പോലീസ് സംഘമെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് എസ് ഐ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ സാരമായ പരിക്കേറ്റ ചാക്ക ഐടിഐ വിദ്യാർത്ഥിയായ അഭിഷേക് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളോട് സംസാരിക്കുന്നതിനിടയിൽ സദാചാര പോലീസ് ചമഞ്ഞ് വീഡിയോ ദൃശ്യം പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്. കഴക്കൂട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾക്ക് നേരെ പോലീസിന്റെ ഇത്തരം അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്.



വിദ്യാർഥികൾക്ക് നേരെ അതിക്രമം നടത്തുന്ന കഴകൂട്ടം പോലീസിനെതിരെ ശക്തമായ നടപടികൾ ആഭ്യന്തരവകുപ്പ് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി എഐഎസ്എഫ് മുന്നോട്ടുപോകുമെന്നും മണ്ഡലം പ്രസിഡന്റ് അഖില ഷെയ്ക്കും സെക്രട്ടറി അബ്ദുള്ളക്കുട്ടിയും പ്രസ്താവനയിലൂടെ അറിയിച്ചു.


Post a Comment

0 Comments