Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാവാത്ത പട്ടികവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പ്രതി അറസ്റ്റിൽ

നെടുമങ്ങാട്: പ്രായപൂർത്തിയാവാത്ത പട്ടികവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പ്രതി അറസ്റ്റിൽ. മാണിക്കൽ പുല്ലംപാറ മുക്കൂടിൽ മാമൂട് ചഞ്ചൽ ഭവനിൽ നിരഞ്ജൻ (22)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പട്ടികവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിൽ കൂടി പരിചയപ്പെട്ടശേഷം വീട്ടിൽ ആരുമില്ലാതിരുന്ന സമയം പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്ത നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ഐപിഎസിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി സുൾഫിക്കർ, നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.









 
  


    
    

    




Post a Comment

0 Comments