Recent-Post

പേരയം ആയിരവില്ലി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ദേശീയഹോത്സവത്തിന് തുടക്കമായി

പാലോട്: പേരയം ആയിരവില്ലി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ദേശീയഹോത്സവത്തിന് തുടക്കമായി. ശനിയാഴ്ച വൈകിട്ട് അഞ്ചിന് നന്മ സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 'ചക്രവ്യൂഹം' മെഗാ ക്വിസ് സംഘടിപ്പിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എ എം അൻസാരി ഉദ്ഘാടനം ചെയ്തു. ഹരിമോഹൻ അധ്യക്ഷനായി. എം ചിദ്രൂപ് സ്വാഗതവും എസ് ജെ വിജിൻദാസ് നന്ദിയും പറഞ്ഞു. ഫൈനൽ മത്സരം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.


പി എം മുരളീധരൻ നായർ അധ്യക്ഷനായി. പേരയം 
സുഭാഷ്, ജി ടി അനീഷ്, ജി ചന്ദ്രമോഹനൻ നായർ, എൻ ശിവൻകുട്ടി നായർ തുടങ്ങിയവർ സംസാരിച്ചു. ശരത് സ്വാഗതവും ലാൽ വി നായർ നന്ദിയും പറഞ്ഞു. 28ന് വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനവും കാവ്യസന്ധ്യയും. മലയാള മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ഉത്സവം മാർച്ച് നാലിന് സമാപിക്കും.

Post a Comment

0 Comments