Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി

നെടുമങ്ങാട്: രാത്രികാല പട്രോളിങ് ശക്തമാക്കി നെടുമങ്ങാട് പോലീസ്. സ്റേറഷൻ പരിധിക്കുള്ളിൽ പല സ്ഥലങ്ങളിലായി മുപ്പതോളം പട്ടാബുക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ് ഡ്യൂട്ടിയിലുള്ള ഉദ്ദ്യോഗസ്ഥർ ഈ സ്ഥലങ്ങളിലെത്തി നിരീക്ഷണം നടത്തും. ബാങ്കുകൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, സ്റ്റേഷൻ അതിർത്തിയിലെ മറ്റ് തന്ത്രപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിലയാണ് പട്ടാബുക്കുകൾ സ്ഥാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് ഐപിസിന്റെ നിർദ്ദേശത്തിലാണ് പരിശോധന ആരംഭിച്ചത്.




 
  


    
    

    




Post a Comment

0 Comments