വെമ്പായം: വെമ്പായം തീപിടുത്തം മന്ത്രി ജി ആർ അനിൽ, കളക്ടർ നവജ്യോത് ഖോസ, എംഎൽഎ ഡികെ മുരളി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സമീപത്തുള്ള ബഹുനില കെട്ടിടങ്ങളിലേക്ക് തീ പടരാനുള്ള സാഹചര്യം ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ ഒഴിവാക്കാൻ സാധിച്ചു. എ എൻ ഇലക്ട്രിക്കൽ & ഹാർഡ് വെയർ എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം.
ജില്ലാ ഭരണകൂടവും ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റും സമയബന്ധിതമായി ഇടപെട്ടത്തിന്റെ ഫലമായി കൂടുതൽ അപകട സാഹചര്യം ഒഴിവാക്കാനായി. കളക്ടർ സ്ഥലത്ത് നിന്ന് സ്ഥിതിഗതികൾ വീക്ഷിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്. ഫയർഫോഴ്‌സിന്റെ പത്തോളം യൂണിറ്റുകളിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും, പോലീസിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നുവരുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.