യുവാവിനെ കുത്തിയശേഷം മാക്കാന് ബിജു കുറ്റിക്കാട് നിറഞ്ഞ ഒളി സങ്കേതത്തില്‍ നിന്ന് പൊലീസ് സംഘം പുറത്തു ചാടിച്ചത് ഡ്രോണിന്റെ സഹായത്തോടെ. സജികുമാര്‍ എന്നയാളെയാണ് കുത്തിയശേഷം മാക്കാന് ബിജു ഒളിവില്‍ പോയത്. ആന്തരിക രക്തസ്രാവം മൂലം സജികുമാര്‍ മരിച്ചു. പിടിക്കുമെന്നായപ്പോള്‍ രണ്ടു വട്ടം വസ്ത്രം മാറി മാക്കാന് ബിജു രക്ഷപ്പെടാന്‍ നോക്കിയെങ്കിലും ഡ്രോണിന്റെ സഹായത്താല്‍ പിന്തുടര്ന്ന് പടികൂടുകയായിരുന്നു.
കുറ്റിക്കാട്ടില്‍ കമഴ്ന്ന് കിടന്ന് രക്ഷപ്പെടാനുള്ള ശ്രമം ഉള്‍പ്പെടെ മാക്കാന് നടത്തിയെങ്കിലും പൊലീസ് ഡ്രോണ്‍ വഴി കണ്ടു. എസ്ഐമാരായ കെ.എല്‍.സമ്പത്ത്,ജി. വിനോദ്, എഎസ്ഐ സാബുചന്ദ്രന്‍,സിപിഒമാരായ കൃഷ്ണകുമാര്‍, ഡിപിന്,ഷൈന്‍രാജ്. രാമു, അഭിലാഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.