Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു

കല്ലമ്പലം: തിരുവനന്തപുരം കൊല്ലം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. നാവായിക്കുളം പാറകുന്ന് സ്വദേശി വിപിൻ ഇദ്ദേഹത്തിന്റെ ബന്ധു രാജേഷ് എന്നിവരാണ് മരിച്ചത്.


ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമെന്നാണ് വിവരം. കല്ലമ്പലം ജംഗ്ഷന് സമീപം ഇന്നലെ രാത്രി ഒൻപതാരയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


 
  


    
    

    




Post a Comment

0 Comments