Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡിന്റെ ഉദ്‌ഘാടനം

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മുടവൻതോട്ടം കോളനി റോഡിന്റെ ഉദ്‌ഘാടനം

ആറ്റിങ്ങൽ:
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മുടവൻതോട്ടം കോളനി റോഡിന്റെ ഉദ്‌ഘാടനം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു. നഗരൂർ ഗ്രാമ പഞ്ചായത്തിലെ മുടവൻതോട്ടത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റിങ്, റീ ടാറിങ്, സൈഡ് വാൾ എന്നീ പ്രവർത്തികളാണ് പൂർത്തീകരിച്ചത്.


ഉദ്‌ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി.സ്മിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയലക്ഷ്മി, വാർഡ് മെമ്പർ ആർ.എസ് രേവതി, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുഗതൻ, രജിത്, എന്നിവരും പ്രദേശവാസികൾ ആയ നിരവധി ആളുകളും പങ്കെടുത്തു.
 
  


    
    

    




Post a Comment

0 Comments