Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പ്രമേഹരോഗവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സിഎഫ്എൽടിസിയിൽ തൂങ്ങി മരിച്ചയാളുടെ ബന്ധുക്കൾ

നെടുമങ്ങാട്: പ്രമേഹരോഗവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ മരിച്ച ജോണി(50)ന്റെ ബന്ധുക്കൾ.



മൂന്ന് ദിവസമായി നെടുമങ്ങാട് റിംസ് ആശുപത്രിയിലെ സിഎഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന ആര്യനാട് കുളപ്പട സ്വദേശി ജോൺ ആണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്. ജനറൽ വാർഡിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചതെങ്കിലും ഒരു മുറി വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. നേഴ്സുമാർ രാവിലെ മുറിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

കാലിൽ മുറിവുമായാണ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.



 
  


    
    

    




Post a Comment

0 Comments