കടയ്ക്കൽ: കടയ്ക്കലിൽ മദ്യപിച്ച് ബസുകളില്‍ യാത്രക്കാരെ അസഭ്യം പറയുകയും യാത്രക്കാരനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ കടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കടക്കൽ കോട്ടപ്പുറം സ്വദേശി വിഷ്ണു. കടക്കൽ കുറ്റിക്കാട് സ്വദേശി ദിൽജിത്ത്. ചടയമംഗലം സ്വദേശിയായ സാജൻ എന്നിവരെയാണ് കടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അടിപിടികൂടുന്നത് മറ്റൊരു ബസ്സിലെ യാത്രക്കാരനായ പാലോട് സ്വദേശിയായ സജീവ് എന്ന യുവാവ് മൊബൈലില്‍ ചിത്രീകരിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് സജീവിനെ മർദ്ദിക്കുകയും മൊബൈൽ തല്ലിത്തകർക്കുകയും ചെയ്തത്.
സജീവിനു തലയ്ക്ക് പരിക്കുണ്ട് തുടർന്ന് സജീവ് കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടുകയും അതിനുശേഷം കടയ്ക്കൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ബസ്റ്റാൻഡിൽ ഒരാളെ മർദ്ദിക്കുന്ന വിവരം നാട്ടുകാരാണ് കടയ്ക്കൽ പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് മദ്യലഹരിയിലായിരുന്നു മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.