Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ആനതാഴ്‌ചിറ കുടിവെള്ള പദ്ധതിയ്ക്ക് ഒരു കോടി രൂപ അനുവദിച്ചു; മന്ത്രി ജി.ആർ.അനിൽ

അണ്ടൂർക്കോണം: ഗ്രാമപഞ്ചായത്തിൽ ആനതാഴ്ചിറ പമ്പ് ഹൗസ് നവീകരണത്തിനും പഴയ കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുമായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎൽഎ യും സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി.ആർ. അനിൽ അറിയിച്ചു. പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ ആനതാഴ്ചിറ ഏകദേശം 30 വർഷത്തോളം പഴക്കമുള്ളതാണ്. നിലവിൽ ആനതാഴ്ചിറയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് കാരമൂടിന് സമീപമുള്ള ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ടാങ്കിൽ സംഭരിച്ച് അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തി വരുന്നു. എന്നാൽ കാലപ്പഴക്കംമൂലം പൈപ്പ് ലൈനുകൾ കേടാകുന്നത് പതിവാണ്. തന്മൂലം ജല ചോർച്ച ഉണ്ടാകുകയും ജലവിതരണത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്യുന്നു ഈ പദ്ധതി നിലവിൽ വരുന്നതോടെ 2900 മീറ്റർ പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചും, പുതിയ പമ്പ് സെറ്റ് വാങ്ങിയും നിലവിലുള്ള പമ്പ് ഹൗസിൻ്റെ അറ്റകുറ്റപ്പണികൾ നടത്താനും കഴിയും. ഇതിലൂടെ ജലദൗർലഭ്യത്താൽ വേനൽ കാലങ്ങളിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന പഞ്ചായത്തിലെ അയ്യായിരത്തോളം ജനങ്ങൾക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും എന്നും മന്ത്രി അറിയിച്ചു.




 
  


    
    

    



Post a Comment

0 Comments