മന്നൂർക്കോണം: വീടുപണി പൂര്‍ത്തിയായിട്ട് രണ്ട് വര്‍ഷത്തോളമായി വൈദ്യുതി വെളിച്ചത്തിനായി കാത്തിരിപ്പ്. ഒടുവില്‍ മന്ത്രി ജി. ആര്‍. അനിലിന്റെ ഇടപെടലില്‍ കുടുംബത്തിന് വൈദ്യുതി ലഭിച്ചു.
നെടുമങ്ങാട് നഗരസഭയില്‍ മന്നൂര്‍കോണം മുതിയകാവ് എന്ന സ്ഥലത്ത് റോഡരികത്ത് വിളയില്‍ വീട്ടില്‍ അംബിക കുമാരിയും (65 വയസ്) കുടുംബവുമാണ് രണ്ട് വര്‍ഷമായി വൈദ്യുതിക്കായി കാത്തിരിക്കേണ്ടി വന്നത്. വൈദ്യുതി ലഭ്യമാക്കുന്നതിനായവശ്യമായ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനു തടസ്സം മൂലമാണ് കണക്ഷന്‍ ലഭിക്കാതിരുന്നത്. രണ്ടു വര്‍ഷമായി നിരന്തരം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ അംബിക കുമാരി സ്ഥലം എം.എല്‍.എ കൂടിയായി മന്ത്രി ജി. ആര്‍. അനിലിനെ സമീപിക്കുകയായിരുന്നു. മന്ത്രിയുടെ ഇടപെടലില്‍ നടപടികള്‍ വേഗത്തിലാകുകയും കളക്ട്രേറ്റില്‍ എ.ഡി.എം-ന്റെ നേതൃത്വത്തില്‍ ഹിയറിംഗ് വിളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി നല്‍കുവാന്‍ എ.ഡി.എം ഉത്തരവിടുകയും ചെയ്തു. നെടുമങ്ങാട് നഗരസഭയില്‍ നിന്നും ലഭിച്ച 600 സ്ക്വയർ ഫീറ്റ് വീടാണ് ഇത്തരത്തില്‍ വൈദ്യുതി ലഭ്യമാകാനായി കാത്തിരിക്കേണ്ടി വന്നത്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.