Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ആദിവാസി ഊരില്‍ നിന്നും വീണ്ടും പീഡന പരാതി

വിതുര: കല്ലാറിലെ ആദിവാസി ഊരില്‍ നിന്നും വീണ്ടും പീഡന പരാതി. കല്ലാറില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഗര്‍ഭിണിയായ ഇവര്‍ ഗര്‍ഭവിവരം ആരോടും പറഞ്ഞിരുന്നില്ല. വ്യാഴാഴ്ച വൈകിട്ടോടെയാണ് കൂടുതല്‍ പരിചരണത്തിനായി പട്ടിക വര്‍ഗ വകുപ്പ് ഇടപെട്ട് വെള്ളനാട് പുനലാല്‍ ഡെയില്‍ വ്യൂ അഭയ കേന്ദ്രത്തിലാക്കിയത്.

6 വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. കഴിഞ്ഞ അഞ്ചിന് വിതുര നാരകത്തിന്‍ കാലയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് വിവരങ്ങള്‍ പട്ടികവര്‍ഗ പ്രമോട്ടറെ അറിയിച്ചത്. തുടര്‍ന്ന് 7ന് നെടുമങ്ങാട് ട്രൈബല്‍ ഓഫിസര്‍ വീട്ടിലെത്തി മരുന്നും ആഹാര സാധനങ്ങളും കൈമാറിയിരുന്നു. നിലവില്‍ യുവതിക്കാവശ്യമായ ചികില്‍സാ പോഷകാഹാര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

 
  


    
    

    




Post a Comment

0 Comments