Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വനിതാ പോലീസുകാരിയുടെ വീടിനു നേരെ ആക്രമണം; മുഖ്യ പ്രതികൾ പിടിയിൽ

പാറശാല: ധനുവച്ചപുരത്ത് വനിതാ പോലീസുകാരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ മുഖ്യ പ്രതികൾ പിടിയിൽ. ധനുവച്ചപുരം പരുത്തിവിള എസ്എൽ ഭവനിൽ ഷിബിൻ(23), മഞ്ചവിളാകം മലയിൽക്കട സുഭജാ ഭവനിൽ ആരോമൽ (21), അമരവിള എയ്തുകൊണ്ടാൻകാണിപനയമ്മൂല കോളനിയിൽ സഞ്ജു(അഖിൽ-22), ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മണക്കാട് കാലടി തളിയൽ വിന്റർവ്യൂൽ നിർമൽ നാരായണൻ (23) എന്നിവരെയാണ് പാറശാല പോലീസ് പിടികൂടിയത്.


ധനുവച്ചപുരത്തെ ഭീതിയിലാഴ്ത്തി വീടുകൾ കയറി വനിതാ പോലീസ് ഓഫീസറെയും സഹോദരനേയും കുടുംബാംഗങ്ങളേയും ആക്രമിച്ച കേസിലെ പ്രതികളാണിവർ. കഴിഞ്ഞ മാസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കേസിലുൾപ്പെട്ട മഞ്ചവിളാകം സ്വദേശി സതീഷ്, ബാലരാമപുരം സ്വദേശി വിനീത് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു


 
  


    
    

    




Post a Comment

0 Comments