Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വാമനപുരം: നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുവാളം ആനകുളത്ത് സിനോയ് (41) ആണ് കാണാതായത് .നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ് . ഇന്ന് ഉച്ചക്ക് 12.30 ന് കുളിയ്ക്കാൻ ആറ്റിൽ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.


ഉച്ച സമയത്ത് പാലോട് മീൻ മൂട്ടിൽ ചെറിയ ഡാം തുറന്നിരുന്നു. അതുമായി ബന്ധപ്പെട്ട് ആറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നു. സിനോയ് നീന്തി കുളിക്കുന്നത് കണ്ടതായും രണ്ടു പേർ മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരയിൽ വസ്ത്രങ്ങൾ, ചെരിപ്പ് ഫോൺ കണ്ടെത്തി. പാലോട് പോലീസ് സ്ഥലത്ത് എത്തി നാട്ടുക്കാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.

 
  


    
    

    




Post a Comment

0 Comments