Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

താലൂക്ക് ഓഫീസ് അതിക്രമം നടത്തിയ യുവതി പിടിയിലായി

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് റിക്കവറി ഓഫീസിലും ഇലക്ഷൻ ഓഫീസിലും അതിക്രമിച്ചു കയറി കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അടിച്ചു തകർത്ത കേസിലെ പ്രതി പിടിയിൽ. കരകുളം മുതിശാസ്താംകോട് വാർഡിൽ കല്ലുവരമ്പ് ചിത്രവിലാസം വീട്ടിൽ ചിത്ര (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12-ാം തിയതി ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് സംഭവം. തനിക്ക് സർക്കാരിൽ നിന്നും നീതി ലഭിക്കുന്നില്ല എന്ന തെറ്റിദ്ധാരണ മൂലമാണ് താലൂക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും നാലു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തത്. 


താലൂക്ക് ഓഫീസിൽ നിന്നും അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം എസ് ഐ സൂര്യയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 
  


    
    

    




Post a Comment

0 Comments