പ്രതിയും പെൺകുട്ടിയും തമ്മിൽ ഏതാനും മാസങ്ങളായി അടുപ്പത്തിലായിരുന്നു. പ്രതിക്കു മറ്റു ചിലരുമായി അടുപ്പം ഉണ്ടെന്ന് അറിഞ്ഞ പെൺകുട്ടി പ്രതിയുമായി തർക്കമുണ്ടാക്കി. ഇതോടെ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറുന്നതായി പ്രതി പെൺകുട്ടിയെ ഫോണിലൂടെ അറിയിച്ചു. തുടർന്നു താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നു പെൺകുട്ടി പ്രതിയോടു പറഞ്ഞു ഫോൺ കട്ട് ചെയ്തു. കുറച്ചു നേരം കഴിഞ്ഞു പ്രതി പെൺകുട്ടിയെ തിരിച്ചു വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. തുടർന്ന് പ്രതി പെൺകുട്ടിയുടെ വീടിനു സമീപം എത്തി. പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരമാണു പ്രതിക്കു അപ്പോൾ അറിയാൻ കഴിഞ്ഞതെന്നാണ് പോലീസ് പറയുന്നത്.
ഈ സമയം തന്ത്രത്തിൽ വീടിനുള്ളിൽ കയറി പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കിയ പ്രതി അതിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യവെ സംശയം തോന്നിയ പരിസര വാസികൾ തടഞ്ഞു വച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.