തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, 2022 ഫെബ്രുവരി മാസം 4-ാം തീയതിയിലെ കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയിലേയ്ക്കുള്ള OMR പരീക്ഷ ഒഴികെ 2022 ഫെബ്രുവരി 1 മുതൽ 19-ാം തീയതി വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ് സി പരീക്ഷകളും മാറ്റിവെച്ചു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പിഎസ് സി വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണെന്ന് പിഎസ് സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
9
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.