Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പൊന്മുടി നാളെ തുറക്കും; പ്രവേശനം ഓൺലൈനിലൂടെ

പൊന്മുടി: കൊവിഡ് ഭീതിയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് അടച്ചിട്ട പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രം നാളെ തുറക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതിയുടെ യോഗത്തിലാണ് പൊന്‍മുടി തുറക്കാന്‍ തീരുമാനിച്ചത്. കൊവിഡും കനത്ത മഴയില്‍ റോഡ് തകര്‍ന്നത് മൂലവും പൊന്‍മുടി അടച്ചിട്ടിരിക്കുകയായിരുന്നു. അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവല്‍ ഏര്‍പ്പെടുക്കാന്‍ ജില്ലാ വികസന സമിതിയുടെ യോഗത്തില്‍ തീരുമാനമായി.



ആനപ്പാറ, കല്ലാര്‍ ചെക്പോസ്റ്റുകളില്‍ സന്ദര്‍ശകരെയും വാഹനങ്ങളെയും സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാക്കും. കല്ലാര്‍ ചെക്പോസ്റ്റില്‍ ‘ബ്രേക്ക് ദി ചെയ്ന്‍’ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാനിറ്ററൈസേഷന്‍ നടത്തിയശേഷമാണ് അപ്പര്‍ സാനിട്ടോറിയത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുകയുള്ളൂ. ചെക്പോസ്റ്റില്‍ സന്ദര്‍ശകര്‍ തന്നെ കൊണ്ടുവരുന്ന സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ ഉപയോഗിച്ച ശേഷം കടത്തിവിടും. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കണം.

 


    
    

    






Post a Comment

0 Comments