വർക്കല: സ്ഥിരമായി വിദേശമദ്യം കൈവശം സൂക്ഷിച്ച് അനധികൃതമായി കച്ചവടം നടത്തി വരുകയായിരുന്നയാളെ പോലീസ് പിടികൂടി. മടവൂർ അടക്കോട്ട്കോണം സലിം മൻസിലിൽ സലീം(53)നെയാണ് പള്ളിക്കൽ പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിലെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ ഏഴ് കുപ്പി വിദേശമദ്യം പോലീസ് കണ്ടെടുത്തു. പ്രദേശത്തെ യുവാക്കളാണ് ഇയാളിൽ നിന്നും സ്ഥിരമായി മദ്യം വാങ്ങി ഉപയോഗിക്കാറുള്ളതെന്ന് പള്ളിക്കൽ പോലീസ് പറഞ്ഞു.
വർക്കല ഡിവൈഎസ്പി നിയാസ് പി യുടെ മേൽനോട്ടത്തിൽ പള്ളിക്കൽ സി.ഐ. ശ്രീജിത്ത്.എസ്, എസ് ഐ സഹിൽ.എം.എസ്, സി പി ഒമാരായ രാജീവ് മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.