വിതുര ചന്തമുക്ക് ജങ്ഷനില്‍ ഇവര്‍ നടത്തിയിരുന്ന ബേക്കറിയുടെ മറവിലാണ് കഞ്ചാവ്, പാന്‍പരാഗ് എന്നിവ ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ സ്കൂളുകളുടെ പരിസരത്താണ് ഇവരുടെ കച്ചവടം.
പോലീസ് ബേക്കറിയില്‍ നടന്ന പരിശോധനയില്‍ 100 കവര്‍ പാന്‍പരാഗ് പിടിച്ചെടുത്തു.തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ നടന്ന പരിശോധനയില്‍ 200 ഗ്രാം കഞ്ചാവും 250 കവര്‍ പാന്മസാലയും പിടിച്ചെടുത്തു. ഇതിനിടയിലാണ് ഒന്നാംപ്രതി ഷെഫീക്ക് ഓടി രക്ഷപ്പെട്ടത്. രണ്ടാം പ്രതി ദിലീപിനെ റിമാന്‍ഡു ചെയ്തു. സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ.മാരായ എസ്.എല്‍.സുധീഷ്, ബാബുരാജ്, എ.എസ്.ഐ.മാരായ പദ്മരാജ്, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.