തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കണമെന്നത് രാജ്യാന്തര യാത്രക്കാരുടെ ഏറെക്കാലമായുളള ആവശ്യമായിരുന്നു. ഷോപ്പുകൾ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നും വരുമാനം ഉയരുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ. 2018 മുതൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് അടഞ്ഞുകിടക്കുകയാണ്.
എയർപോർട്ട് അതോറിട്ടിയുടെ കീഴിൽ വിമാനത്താവളം പ്രവർത്തിച്ചിരുന്നപ്പോൾ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്ന പ്ലസ് മാക്സ് കമ്പനി വലിയതോതിൽ വിദേശമദ്യം പുറത്തേക്ക് മറിച്ചുവിറ്റത് വിവാദമായിരുന്നു. തുടർന്നാണ് കസ്റ്റംസ് വർഷങ്ങൾക്ക് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിച്ചത്. കമ്പനി സി.ഇ.ഒയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്‌തിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ട് കോപ്പികൾ ഉപയോഗിച്ച് വാങ്ങിയതായി രേഖയുണ്ടാക്കിയാണ് മദ്യം ഇടനിലക്കാർ വഴി പുറത്തേക്ക് മറിച്ചുവിറ്റത്. ആറ് കോടിയുടെ ക്രമക്കേടാണ് അന്ന് കണ്ടെത്തിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ പരിശോധന നടത്താൻ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഷോപ്പിലെ ജീവനക്കാർ മർദ്ദിച്ചെന്ന പരാതിയും ഉയർന്നിരുന്നു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.