Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ആർഎസ്എസ് കാര്യാലയത്തിൽ ബിയർകുപ്പി വലിച്ചെറിഞ്ഞ കേസിലെ പ്രതികൾ അറസ്റ്റിൽ

നെടുമങ്ങാട്: ആർഎസ്എസ് കാര്യാലയത്തിൽ ബിയർകുപ്പി വലിച്ചെറിഞ്ഞ കേസിലെ പ്രതികൾ അറസ്റ്റിൽ. കണ്ണമ്മൂല ആട്ടറ ലെയിനിൽ വയലിൽ വീട്ടിൽ പുലിപ്പാറ പനമ്പള്ളികോണം സുനിത ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണി എന്നു വിളിക്കുന്ന അഭിജിത്ത് നായർ (26), പുലിപ്പാറ പനമ്പള്ളിക്കോണം തടത്തരികത്ത് വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന ജിതിൻ (29), കൊല്ലങ്കാവ് കൊടിപ്പുറം ശ്രീവത്സത്തിൽ രാമൻ എന്ന് വിളിക്കുന്ന ആദർശ് (18), ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ ബിബിഎം സ്കൂളിന് സമീപം അവിട്ടത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ നായർ (27), പുലിപ്പാറ ആതിര നിലയത്തിൽ അച്ചു എന്ന് വിളിക്കുന്ന ആരോമൽ (20) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.



ഇക്കഴിഞ്ഞ പതിനൊന്നാം തിയതി രാതി പത്തരയോട്കൂടി നെടുമങ്ങാട് മേലാംകോടുള്ള ആർഎസ്എസ് കാര്യാലയത്തിൽ ബിയർ കുപ്പി വലിച്ചെറിഞ്ഞ് ബോർഡും മറ്റും നശിപ്പിച്ച കേസിലാണ് ഇവരെ അറസ്റ്റുചെയ്തത്. വലിയൊരു രാഷ്ടീയ വർഗീയ സംഘർഷമുണ്ടാകുവാൻ സാധ്യതയുണ്ടായിരുന്ന സംഭവത്തിൽ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞതാണ് സംഘർഷം ഒഴിവാക്കാനിടയായത്.

തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് ഐപിഎസിന്റെ നിർദേശത്തെതുടർന്ന് നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ് ഐപിഎസിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ് ഐ മാരായ സുനിൽ ഗോപി, സൂര്യ, ഭുവനേന്രൻ നായർ, എഎസ്ഐ അനിൽ കുമാർ, പോലീസുകാരായ അനിൽ കുമാർ, രതീഷ് എന്നിവർ .ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികലെ റിമാന്റ് ചെയ്തു.

 
  


    
    

    




Post a Comment

0 Comments