രോഗിയെയും കൊണ്ട് പോകുന്നതു പോലെ സൈറൺ മുഴക്കിയാണ് വധു വരന്മാരുമായി ആംബുലൻസ് സഞ്ചരിച്ചത്. മറ്റു വാഹനങ്ങൾ അനുഗമിച്ചു. വീട്ടുപടിക്കൽ ആംബുലൻസ് നിർത്തി കൈകോർത്തു പിടിച്ച് നടന്നു നീങ്ങുന്ന വരനെയും വധുവിനെയും ദൃശ്യങ്ങളിൽ കാണാം. കായംകുളത്തെ സ്വകാര്യ ആംബുലന്‍സാണ് കല്യാണ യാത്രയ്ക്ക് ദുരുപയോഗിച്ചത്. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് വരൻ. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.സുബി, അജിത് കുമാർ, ഗുരുദാസ് എന്നിവരടക്കമുള്ള സംഘമാണ് ആംബുലൻസ് പിടിച്ചെടുത്തത്. ആംബുലൻസുകൾ ദുരുപയോഗിക്കുന്നത് തടയാൻ പരിശോധന കർശനമാക്കുമെന്ന് കായംകുളം ആർടിഒ അറിയിച്ചു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.