Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

അഗസ്ത്യാർകൂടം ട്രക്കിംഗിന് അമ്പത് പേർക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: കൊവിഡ്, ഒമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ അഗസ്ത്യാർകൂടം ട്രക്കിംഗിന് ചൊവ്വാഴ്ച (18.01.2022) മുതൽ ഓൺലൈനായി ഓരോ ദിവസവും ബുക്ക് ചെയ്ത ആദ്യത്തെ അമ്പത് പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഓരോ ദിവസത്തെയും ബുക്കിംഗ് ലിസ്റ്റ് വനം വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓൺലൈൻ ബുക്കിങ്‌ ചെയ്ത ശേഷിക്കുന്നവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കായി 04712360762 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.


 
  


    
    

    




Post a Comment

0 Comments