Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

89–ാമത് ശിവഗിരി തീർഥാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

വർക്കല: 89–ാമത് ശിവഗിരി തീർഥാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസമായി നടക്കുന്ന തീർഥാടനത്തിൽ വിവിധ വിഷയങ്ങളിൽ സമ്മേളനങ്ങള്‍ നടക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച ബ്രഹ്മവിദ്യാലയ കനക ജൂബിലിയോട്‌ അനുബന്ധിച്ച്‌ പ്രത്യേക സമ്മേളനവും നടക്കും.


വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് തീർഥാടക ഘോഷയാത്ര ആരംഭിക്കും. ഒമിക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാകും തീർഥാടനം നടക്കുക. തീർഥാടകർക്ക് പരിശോധനയിൽ കോവിഡ് പോസിറ്റീവായാൽ ക്വാറന്റീൻ അടക്കമുള്ള സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷാ വലയത്തിലും പ്രധാന നിരത്തുകൾ ഉൾപ്പെടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനുമായി 600 ലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

Post a Comment

1 Comments

  1. I got the new the king casino no deposit bonus【Malaysia】
    kadangpintar William】pinterest https://tricktactoe.com/ in goyangfc.com 2021, the king casino no deposit communitykhabar bonus,【WG98.vip】⚡,taylorlancer,taylorlancer,golfking. 도레미시디 출장샵

    ReplyDelete

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.