Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

അഖിലേന്ത്യാ സ്റ്റുഡൻസ് ഫെഡറേഷൻ എഐഎസ്എഫ് നെടുമങ്ങാട് മണ്ഡലം സമ്മേളനം

നെടുമങ്ങാട്: അഖിലേന്ത്യാ സ്റ്റുഡൻസ് ഫെഡറേഷൻ എഐഎസ്എഫ് നെടുമങ്ങാട് മണ്ഡലം സമ്മേളനം എം അൽത്താഫ് നഗറിൽ (പിഎം സുൽത്താൻ സ്മാരക ഹാൾ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മോഹിത മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഖില ഷെയ്ക്ക് അധ്യക്ഷത വഹിച്ച സമ്മേളനത്തിന് മണ്ഡലം സെക്രട്ടറി അൽ അമീൻ സ്വാഗതമാശംസിച്ചു, സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ് ലാൽ, പാർട്ടി മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം എം രാഹുൽ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അനുജ എ ജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഖില ശൈക്ക്‌ (പ്രസിഡന്റ്‌),ജെസ്‌ന (വൈസ് പ്രസിഡന്റ്‌) അബ്ദുള്ളക്കുട്ടി (സെക്രട്ടറി), അഭിരാം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.


 
  


    
    

    




Post a Comment

0 Comments