Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

അടിപിടികേസിനു സാക്ഷി പറഞ്ഞു; യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

നെടുമങ്ങാട്: അടിപിടി കേസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ സാക്ഷി പറഞ്ഞു എന്ന കാരണത്താൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ് കുത്തിപ്പരിക്കേപിച്ചത്. ഗുരുതരമായി പരുക്കേറ്റ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


നാലു ദിവസം മുൻപ് കെഎസ്ആർടിസി പരിസരത്ത് നടന്ന അടിപിടി കേസിനു സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് നെടുമങ്ങാട് പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന നെടുമങ്ങാട് കച്ചേരിനടയിലുള്ള പൂക്കടയിലെത്തി കുത്തി പരുക്കേപ്പിച്ചത് നെടുമങ്ങാട് സ്വദേശികളായ ഹാജയും സുഹൃത്തുമാണ് അരുണിനെ ആക്രമിച്ചത്. ശക്തിയായി കുത്തിയ കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചു കയറി ഒടിഞ്ഞ നിലയിലാണ്. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  


    
    

    




Post a Comment

0 Comments