ആയൂര്‍: ആന വിരണ്ടതിനെ തുടര്‍ന്ന് ആയൂര്‍-കൊട്ടാരക്കര എം സി റോഡിൽ പനവേലിയില്‍ ഗതാഗതം തടസപ്പെട്ടു. വെട്ടികവലയില്‍ പൊങ്കാലക്കായി എത്തിച്ച നെടുമണ്‍കാവ് മണികണ്ഠന്‍ എന്ന ആനയാണ് വിരണ്ടത്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ആനയെ തളച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വെട്ടികവലയില്‍ നിന്ന് വിരണ്ടോടിയ ആന എം സി റോഡില്‍ മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ഏകദേശം രണ്ട് കിലോമീറ്ററോളം ദുരത്താണ് ആന ആശങ്ക വിതച്ചത്. സംഭവം നടന്ന ഉടന്‍ നാട്ടുകാര്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ തടയുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്ത് അവസരോചിതമായി ഇടപെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ആനയെ സംഭവ സ്ഥലത്ത് നിന്ന് മാറ്റിയ ശേഷമാണ് എം സി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.