Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ധനകാര്യ സ്ഥാപനത്തിൽ മോഷണം നടത്തിയ നെടുമങ്ങാട് സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി

കൊല്ലം: ആശ്രാമത്തുളള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. നെടുമങ്ങാട് നഗരികുന്ന് ചിറത്തലയ്ക്കല്‍ പുത്തന്‍ വീട്ടില്‍ ഗോപു (38) എന്ന വാള് ഗോപു ആണ് പോലീസ് പിടിയിലായത്.
 

കഴിഞ്ഞ ജൂണ്‍ മാസം മൂന്നാം വാരം ഒരു ദിവസം രാത്രിയില്‍ ഇയാള്‍ ആശ്രാമത്തുളള ധനകാര്യ സ്ഥാപനത്തിന്‍റെ മുന്‍വശം വാതിലിന്‍റെ പൂട്ട് കുത്തി പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക സുരക്ഷാ സംവിധാനം മൂലം ഉദ്ദേശം നടന്നില്ല. തുടര്‍ന്ന് മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന 12000/- രൂപാ വിലവരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.

മോഷണശ്രമത്തെ തുടര്‍ന്ന് പോലീസ് വിവിധ ജില്ലകളിലെ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട ഇയാളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൂജപ്പുര നിന്നുമാണ് ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ് ആറിന്‍റെ നേതൃത്വത്തില്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രതീഷ്കുമാര്‍. ആര്‍, സുരേഷ് കുമാര്‍, സി.പി.ഒ രമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments