പത്താംകല്ല്: നഗരസഭ പത്താംകല്ല് അങ്കണവാടിയിലെ പ്രവേശനോത്സവം സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീജ സിഎസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ എസ് ഷമീർ സ്വാഗതം പറഞ്ഞു.
ശിശു വികസന പദ്ധതി ഓഫീസർ ജെഷിത സോമൻ, സൂപ്പർ വൈസർ നീതു കെ ജേക്കബ്, മുൻ കൗൺസിലർ സബീനബീവി, അങ്കണവാടി വർക്കർ രാധിക എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും ചിത്ര പ്രദർശനവും സമ്മാന ദാനവും നടന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.