Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് സ്വദേശി സജിത്ത് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നെടുമങ്ങാട് സ്വദേശി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: കാസര്‍കോട് തളങ്കരയില്‍ നിര്‍മ്മാണത്തൊഴിലാളിയായ നെടുമങ്ങാട് സ്വദേശി സജിത്ത് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നെടുമങ്ങാട് സ്വദേശി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ വിരോധം കാരണമാണ് സജിത്തിനെ കൊന്നതെന്ന് നസീര്‍ പൊലീസിന് മൊഴി നല്‍കി.


ഇവര്‍ താമസിച്ചിരുന്ന വാടക വീടിന് സമീപമാണ് കുത്തേറ്റ് മരിച്ച നിലയില്‍ നാട്ടുകാര്‍ സജിത്തിനെ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ നസീറിനെ മംഗലാപുരത്തുനിന്ന് പോലിസ് പിടികൂടുകയായിരുന്നു. കാസര്‍കോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
  

  


    
    

    




Post a Comment

0 Comments