ആര്യനാട്: ഈഞ്ചപ്പുരയില് ഇന്ന് രാവിലെ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. ആര്യനാട് സ്വദേശി സോമന് നായര്‍ ആണ് മരിച്ചത് . അപകടത്തില്‍ മറ്റ് അഞ്ചു കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരമായി പരുക്കേറ്റ സോമന് നായര്‍ ഉച്ചയോടെയാണ് മരിച്ചത്. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.