
കെടിപിടിഎസ് ഓർഡർ പ്രകാരമുള്ള സംവരണ തത്വം പാലിച്ചുകൊണ്ടായിരിക്കും പുതിയ നോട്ടിഫിക്കേഷനുകൾ നടത്തുന്നത്. തൃശ്ശൂർ ജില്ലയിൽ മാത്രം 84 കടകൾ താൽക്കാലികമായി റദ്ദു ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തും കോട്ടയത്തും ഇത്തരത്തിലുള്ള 76 കടകൾ വീതമുണ്ട്. നടപടികൾ പൂർത്തികരിച്ച് 2022 ജനുവരി ആദ്യ വാരം തന്നെ സ്ഥിരമായി റദ്ദു ചെയ്ത കടകൾ നോട്ടിഫൈ ചെയ്യാനാണ് ഉദ്യേശിക്കുന്നത്.
റേഷൻ കാർഡ് ശുദ്ധീകരണം (തെളിമ പദ്ധതി)
2017-ൽ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് RCMS (റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം)-ൽ Data entry വരുത്തിയപ്പോൾ നിരവധി തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. പ്രസ്തുത പിശകുകൾ തിരുത്തുന്നതിന് കാർഡുടമകൾക്ക് അവസരം നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നു. കൂടാതെ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾ കൈവശം വച്ചു വരുന്ന കാർഡുകളിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കാർഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേൽ വിലാസം, കാർഡുടമയുമായുള്ള ബന്ധം, എൽ.പി.ജി, വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വരുത്തുന്നതിനും പിശകുകൾ തിരുത്തുന്നതിനും എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെ ഒരു കാമ്പയിൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 2022 ഏപ്രിൽ മാസത്തോടെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്മാർട്ട് റേഷൻ കാർഡിലേക്ക് പോകുമ്പോൾ കാർഡിലെ വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പു വരുത്തുവാനും ഈ പദ്ധതിയിലൂടെ ഉദ്യേശിക്കുന്നു. റേഷൻ കാർഡുകൾ ശുദ്ധീകരിക്കുക എന്നതിന്റെ ആവശ്യകത കാർഡുടമകളെ ബോദ്ധ്യപ്പെടുത്തുന്നതിന് ആവശ്യമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ ഉദ്യേശിക്കുന്നു. റേഷൻ കാർഡുകളുടെ പരിവർത്തനം, കാർഡിലെ വരുമാനം, വീടിന്റെ വിസ്തീർണ്ണം, വാഹനങ്ങളും വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേകഷകൾ ഈ പദ്ധതി പ്രകാരം സ്വീകരിക്കുന്നതല്ല.
സബ്സിഡി സാധനങ്ങളുടെ വിതരണം
റേഷൻ കടകളിലൂടെ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുമെന്ന സർക്കാർ ഉത്തരവുമായി ബന്ധപ്പെട്ട് ചില അവ്യക്തതകൾ പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലെ മാവേലി സ്റ്റോറുകളിൽ നിന്നും എല്ലാ കാർഡുടകൾക്കും കുറഞ്ഞ നിരക്കിൽ സബ്സിഡി സാധനങ്ങൾ ലഭിച്ചു വരുന്നു. എന്നാൽ സംസ്ഥാനത്തെ ചില ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മാവേലി സ്റ്റോറുകളുടെ അഭാവം കാരണം സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് പ്രയാസം നേരിടുന്നു എന്ന പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനാണ് സമീപ പ്രദേശങ്ങളിൽ മാവേലിസ്റ്റോറുകൾ നിലവിലില്ലാത്ത പ്രദേശങ്ങളിലെ റേഷൻ ഷോപ്പുകൽ തിരഞ്ഞെടുത്ത് അതുവഴി കാർഡുടമകൾക്ക് സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടി സർക്കാർ തീരുമാനിച്ചത്. മാവേലി സ്റ്റോറുകളിലൂടെ ലഭ്യമാകുന്ന സബ്സിഡി സാധനങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ വഴിയും വിതരണം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടില്ല. മാവേലി സ്റ്റോറുകളുടെ സേവനം ലഭിക്കാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ തിരഞ്ഞെടുത്ത നിശ്ചിത എണ്ണം റേഷൻ കടകൾ വഴി സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ നിലപാട്.
മഴക്കെടുതിയിൽ നഷ്ടപ്പെട്ട കാർഡ് വിതരണം
ഒക്ടോബർ മാസത്തിലുണ്ടായ മഴക്കെടുതിയിൽ റേഷൻ കരാർഡ് നഷ്ടപ്പെട്ടവർക്ക് കാർഡുകൾ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുട്ടിക്കൽ, മണിമല എന്നീ പ്രദേശങ്ങളിൽ നിയവധി പേർക്ക് കാർഡ് നഷ്ടമായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നഷ്ടപ്പെട്ട കാർഡുകൾക്ക് പകരമുള്ള കാർഡുകൾ നാളെ ഞാൻ നേരിട്ടെത്തി വിതരണം നടത്തുന്നതാണ്.
കൂട്ടിക്കൽ, മണിമല മാവേലി സ്റ്റോറുകൾ
ഒക്ടോബർ മഴക്കെടുതിയിൽ കൂട്ടിക്കൽ മാവേലി സ്റ്റോർ പൂർണ്ണമായും മണിമല മാവേലി സ്റ്റോർ ഭാഗികമായും തകർന്നിരുന്നു. മഴക്കെടുതി മൂലം ഈ പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുടെ ദൗർലഭ്യം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ തന്നെ മാവേലി മൊബൈൽ യൂണിറ്റുകളുടെ സേവനം ഈ പ്രദേശങ്ങളിൽ ലഭ്യമാക്കിയിരുന്നു. കൂട്ടിക്കൽ മാവേലി സ്റ്റോറിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് പ്രവർത്തനം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്, പണികൾ നടന്ന് വരുന്നു. നവംബർ 20 മുതൽ മാവേലി സ്റ്റോറിന്റെ പ്രവർത്തനം ആരംഭിക്കും. മണിമല മാവേലി സ്റ്റോറിന്റെ അറ്റകുറ്റ പണികൾ പൂർണ്ണതോതിലുള്ള പ്രവർത്തനം ആരംഭിക്കും.
ആധാർ ലിങ്കിഗ്
നിലവിൽ 95.9% റേഷൻ ഗുണഭോക്താക്കളുടെയും ആധാർകാർഡ് വിവരങ്ങൾ RCMS-ൽ (റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം) ലിങ്ക് ചെയ്തിട്ടുണ്ട്. ഇത് 100ശതാമനമാക്കാൻ സർക്കാർ ഉദ്യേശിക്കുന്നു.
ഇതിന്റെ ഭാഗമായി, എല്ലാ കാർഡ് അംഗങ്ങളുടെയും ആധാർ നമ്പർ RCMS (റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം) മായി ബന്ധിപ്പിക്കുന്നത് 2022 ജനുവരി ഒന്നാം തീയതിയോടെ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.