Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെയും അമ്മയുടെയും സുഹൃത്തുക്കൾ അറസ്റ്റിൽ

വിതുര: പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. വിതുര കല്ലാർകൊങ്ങ മരുതുമ്മൂട്ടിൽ ശരണ്യ വിലാസത്തിൽ ശിവജിത്ത് (22), തൊളിക്കോട് വിനോബാനികേതൻ അരുവിക്കരക്കോണം അപർണ വിലാസത്തിൽ സാജുക്കുട്ടൻ(54) എന്നിവരെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്തും പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുമാണ് അറസ്റ്റിലായത്.


വിതുര സ്റ്റേഷൻ പരിധിയിലെ ട്രൈബൽ കോളനിയിൽ പോലീസ് പട്രോളിംഗിനിടയിൽ അർദ്ധരാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നുമാണ് പീഡനത്തെപറ്റി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിൽ അമ്മയുടെ സുഹൃത്തായ അൻപത്തിനാലുകാരൻ മുൻപും പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി. തുടർന്നാണ് സാജുക്കുട്ടനെ അറസ്റ്റു ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പച്ച കേസിലെ പ്രതിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

നെടുമങ്ങാട് എഎസ്പി രാജ്പ്രസാദ് ഐപിഎസ്, വിതുര എസ്എച്ച്ഒ ശ്രീജിത്ത്, എസ്ഐ സുധീഷ്, ജിഎസ്ഐ സതികുമാർ, എഎസ്ഐമാരായ സജു, പത്മരാജ്, എസ്.സി.പി.ഒമാരായ പ്രദീപ്, രജിത്, സിപിഒ ഹാഷിം, ഡബ്ലിയുസിപിഒ സിന്ധു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


  

  


    
    

    






Post a Comment

0 Comments