Recent-Post

കാവ്യകല ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷവും കലകളുടെ ആരംഭവും

ചുള്ളിമാനൂർ: കാവ്യകല ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ ഇന്നും നാളെയും (14,15) നവരാത്രി ആഘോഷവും കലകളുടെ ആരംഭവും കുറിക്കുന്നു. ഇന്ന് വൈകുന്നേരം 5.15 ന് ചിലങ്കകളും വാദ്യോപകരണങ്ങളും പൂജവയ്ക്കുന്നു. പൂജവയ്ക്കാനുള്ള വാദ്യോപകരണങ്ങൾ വൈകുന്നേരം മൂന്നുമണിക്കകം എത്തിക്കേണ്ടതാണ്. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, നാടോടിനൃത്തം, ചിത്രരചന, പെൻസിൽ ഡ്രോയിങ്, എന്നിവയ്ക്ക് അനന്തപുരി പുഷ്പകുമാരി (ഡാൻസ് ടീച്ചർ), സോണി സെബാസ്റ്റ്യൻ(ഡ്രോയിങ് ടീച്ചർ) എന്നിവർ ചേർന്ന് പതിനഞ്ചിനു രാവിലെ ഒമ്പതുമണിക്ക് ആരംഭം കുറിക്കുന്നു. വിശദവിവരങ്ങൾക്ക് 9526433446 (ഡി. സെബാസ്ത്യാനോസ്, ഡയറക്ടർ)




  

  


    
    

    


Post a Comment

0 Comments