
2018 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടി. ഈ സമയം ഇവർ തമ്മിൽ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പ്രതി നിർബന്ധിച്ചപ്പോൾ കുട്ടി സമ്മതിച്ചില്ല. തുടർന്ന് വിവാഹം കഴിച്ച് കൊള്ളാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് പല തവണ പീഡിപ്പിച്ചു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാൽ ചതിക്കില്ലായെന്ന വിശ്വാസത്തിലായിരുന്നു പെൺകുട്ടി.
എന്നാൽ കുട്ടിയെ പല തവണ പീഡിപ്പിച്ചതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി. ഇത് ചോദിക്കാൻ എത്തിയ പെൺക്കുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതിൽ മനംനൊന്ത് 2018 ഡിസംബർ 13ന് അർധരാത്രി പ്രതിയുടെ വീടിന്റെ മുകളിൽ കയറി കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ പൂന്തുറ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതിതന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്ത് പറഞ്ഞത്.
സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പിഴ തുക കുട്ടിക്ക് നൽക്കണമെന്ന് വിധിന്യായത്തിൽ പറയുന്നു. പ്രതി ഇത്തരം കുറ്റം ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്. കുട്ടിക്ക് സർക്കാരും നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.