ഭിന്ദ്രൻ വാലാ സുവർണ്ണ ക്ഷേത്രത്തിൽ തമ്പടിച്ചതു പോലെയാണ് എസ്എഫ്ഐക്കാർ യൂണിവേഴ്സിറ്റി കോളേജ് കയ്യടക്കി വച്ചിരിക്കുന്നതെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒരു ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടത്തി യൂണിവേഴ്സിറ്റി കോളേജിനെ മോചിപ്പിക്കുമെന്നും കെ.പി.സി.സി.പ്രചാരണ സമിതി അദ്ധ്യക്ഷൻ കെ.മുരളീധരൻ എം.പി.പ്രസ്താവിച്ചു. ഗാന്ധിദർശൻ സമിതി പ്രസിഡൻ്റ് വി.സി.കബീർ മാഷുടെ നേതൃത്വത്തിൽ ഒക്ടോബർ 2ന് പയ്യന്നൂരിൽ നിന്ന് ആരംഭിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെങ്ങാനൂർ മഹാത്മ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചേർന്ന സമാപന സമ്മേളനത്തിൽ എം.വിൻസൻ്റ് എം.എൽ.എ.അദ്ധ്യക്ഷം വഹിച്ചു. മഹാത്മജിയുടെ ചിത്രം വച്ച് പുഷ്പാർച്ചന നടത്താൻ എത്തിയവരെ അപമാനിച്ച എസ്എഫ്ഐക്കാരെക്കാൾ മോശമായ നടപടിയാണ് മുൻ മന്ത്രി വി.സി.കബീർ മാസ്റ്ററുടെ സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചതിലൂടെ മുഖ്യമന്ത്രി ചെയ്തതെന്നും കെ.മുരളീധരൻ കൂട്ടിചേർത്തു.
പാലോട് രവി, ടി. ശരത്ചന്ദ്രപ്രസാദ്, കെ.എ.ചന്ദ്രൻ ,പരശുവയ്ക്കൽ രാധാകൃഷ്ണൻ, ,വെങ്ങാനൂർ ശ്രീകുമാർ ,കമ്പറ നാരായണൻ, വഞ്ചിയൂർ രാധാകൃഷ്ണൻ ,കോളിയൂർ ദിവാകരൻ നായർ ,കാഞ്ഞിരംകുളം ശിവകുമാർ , സി.കെ.വൽസലകുമാർ ,വിനോദ് കോട്ടുകാൽ, ആഗ്നസ് റാണി, നദീറാ സുരേഷ്, ജ്യോതിഷ് കുമാർ , ബി ജെ അരുൺ എന്നിവർ പ്രസംഗിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.