തിരുവനന്തപുരം: കേരളാ പോലീസിൽ സ്പോർട്സ് വിഭാഗത്തിൽ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, നീന്തൽ എന്നീ വിഭാഗങ്ങളിൽ പുരുഷ, വനിതാ കായികതാരങ്ങൾക്കും ഹാൻഡ്ബോൾ, വാട്ടർപോളോ, ജൂഡോ, വെയ്റ്റ്ലിഫ്റ്റിംഗ്, റെസ്സലിംഗ്, പെഞ്ചാക്ക് സിലറ്റ് എന്നിവയിൽ പുരുഷൻമാർക്ക് മാത്രവുമാണ് പരിശീലനം നൽകേണ്ടത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത കോച്ചിംഗ് യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ നവംബർ 15 ന് മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്(എച്ച്.ക്യു) ആന്റ് കേരളാ പോലീസ് സെൻട്രൽ സ്പോർട്സ് ഓഫീസർ, സെൻട്രൽ സ്പോർട്സ് ഓഫീസ്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, പാളയം, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം -695 033 എന്ന വിലാസത്തിലും kpsportsoffice@gmail.com m ഇ-മെയിൽ വിലാസത്തിലും ലഭിക്കണം. വിവരങ്ങൾക്ക് 9745011977, 9497929471 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.