വാമനപുരം: പന്ത്രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. വാമനപുരം പൂവത്തൂർ സ്വദേശിനിയായ പന്ത്രണ്ടുകാരി കടയിൽ പോയി മടങ്ങുമ്പോൾ കാറിൽ എത്തിയ സംഘം ആരോഗ്യ പ്രവർത്തകരാണന്നും പനിയും, കൊറോണ ടെസ്റ്റും ചെയ്യാനാണന്നും പറഞ്ഞു ഡോർ തുറന്നപ്പോൾ സംശയം തോന്നിയ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയും തുടർന്ന് ബന്ധുക്കൽ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് സമീപത്തെ വീടുകളിലെ സി.സി.ടി.വി.കളിൽ നിന്നും ദൃശ്യങ്ങൽ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞതായിട്ടുള്ള സൂചനയുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.