Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പാമ്പുകടിയേറ്റു മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ ധനസഹായം നൽകും

തിരുവനന്തപുരം: മൃശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. വീടും നിര്‍മിച്ച് നല്‍കും. കൂടാതെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.


ജൂലൈ ഒന്നിനായിരുന്നു പാമ്പിന് തീറ്റകൊടുക്കാന്‍ കയറിയ ഹര്‍ഷാദ് കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. പതിവ് പോലെ പാമ്പുകള്‍ക്ക് തീറ്റകൊടുക്കുന്നതിനും കൂട് വൃത്തിയാക്കുന്നതിനുമായി ഉച്ചയോടെ കൂട്ടില്‍ കയറി. ഇതിനിടെയാണ് രാജവെമ്പാല ഹര്‍ഷാദിനെ കടിച്ചത്.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments