രാമായണ മാസാചരണത്തിനു ഇന്നു തുടക്കമായി. കര്‍ക്കിടകത്തെ വൃത്തിയോടെയും ശുദ്ധിയോടെയും കാത്തുസൂക്ഷിക്കണമെന്നാണ് പഴമൊഴി. പഞ്ഞമാസം, വറുതി മാസം തുടങ്ങിയ വിശേഷണങ്ങളും കര്‍ക്കിടക മാസത്തിനുണ്ട്. ഹിന്ദുക്കള്‍ ഈ മാസം രാമായണ മാസമായി ആചരിക്കുന്നു. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വെച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്ക്കുന്ന ചടങ്ങ് ഒരു മാസം മുഴുവന്‍ നടക്കുന്നു. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.